Skip to content

കുതിപ്പ് തുടർന്ന് ജോ റൂട്ട് ! മറ്റൊരു നാഴിക്കല്ലും പിന്നിട്ടു

ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ലോർഡ്സിൽ അയർലൻഡിനെതിരായ മത്സരത്തിലായിരുന്നു ഈ റെക്കോർഡ് റൂട്ട് നേടിയത്.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 56 റൺസ് നേടിയാണ് റൂട്ട് പുറത്തായത്. ഫിഫ്റ്റിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 11000 റൺസ് ജോ റൂട്ട് പിന്നിട്ടു. അലസ്റ്റയർ കുക്കിന് ശേഷം ടെസ്റ്റിൽ 11000 റൺസ് നേടുന്ന ഇംഗ്ലണ്ട് താരവും ലോക ക്രിക്കറ്റിൽ ഈ റെക്കോർഡ് സ്വന്തമാക്കുന്ന പതിനൊന്നാമത്തെ മാത്രം താരവും കൂടിയാണ് ജോ റൂട്ട്.

സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിങ്, ജാക്ക് കാലിസ്, രാഹുൽ ദ്രാവിഡ്, അലസ്റ്റയർ കുക്ക്, കുമാർ സംഗക്കാര, ബ്രയാൻ ലാറ, ചന്ദ്രപോൾ, ജയവർധനെ, അലൻ ബോർഡർ എന്നിവരാണ് ജോ റൂട്ടിന് മുൻപ് ടെസ്റ്റിൽ 11000 + റൺസ് നേടിയിട്ടുള്ള താരങ്ങൾ.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസെന്ന സച്ചിൻ്റെ റെക്കോർഡ് റൂട്ടിന് തകർക്കാനാകുമോ എന്ന ആകാംഷയാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾക്കുള്ളത്. നിലവിൽ ആ റെക്കോർഡ് തകർക്കുവാൻ സാധ്യത കൽപ്പിക്കുന്ന ഇരെയോരു താരം കൂടിയാണ് ജോ റൂട്ട്. 200 മത്സരങ്ങളിൽ നിന്നും 15921 റൺസ് സച്ചിൻ ടെസ്റ്റിൽ നേടിയിട്ടുണ്ട്. സച്ചിനെ മറികടക്കാൻ 32 ക്കാരനായ ജോ റൂട്ടിന് ഇനിയും 5000 ത്തിലധികം റൺസ് വേണം.