Skip to content

എൻ്റെ വാർണറേ !! ജഡേജയുടെ ആക്ഷൻ അനുകരിച്ച് ചിരിപ്പിച്ച് ഡേവിഡ് വാർണർ ; വീഡിയോ

ചെന്നൈ സൂപ്പർ കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ കാണികളെ മുഴുവൻ രസിപ്പിച്ച് ഡൽഹി ക്യാപ്റ്റൻ ഡേവിഡ് വാർണർ. മത്സരത്തിനിടെ ചെന്നൈ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ ആക്ഷൻ അനുകരിച്ചുകൊണ്ടായിരുന്നു വാർണർ ഏവരെയും രസിപ്പിച്ചത്.

ഡൽഹിയുടെ ഇന്നിങ്സിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്. മത്സരത്തിൽ ഓടാൻ ശ്രമിക്കുന്നതിനിടെ രഹാനെ വാർണറെ റണ്ണൗട്ടാക്കുവാൻ ശ്രമിക്കുകയും സ്റ്റമ്പിൽ കൊള്ളാതിരുന്ന പന്ത് ജഡേജയുടെ കൈകളിൽ എത്തുകയും ചെയ്തു. ഇതിനിടെ വാർണർ വീണ്ടും ക്രീസ് വിട്ടിറങ്ങിയത് കണ്ട ജഡേജ തമാശരൂപേണ എറിയാൻ തയ്യാറെടുക്കുന്നതിനിടെയാണ് ജഡേജയുടെ ട്രേഡ് മാർക്ക് സെലിബ്രേഷൻ വാർണർ അനുകരിച്ചത്.

വാർണറുടെ അനുകരണത്തിൽ കാണികൾ മാത്രമല്ല ജഡേജ പോലും ചിരിച്ചുപോയി.

വീഡിയോ ;