Skip to content

ഡൽഹിയ്ക്കെതിരെ തകർപ്പൻ വിജയം ! ചെന്നൈ സൂപ്പർ കിങ്സ് പ്ലേയോഫിൽ

നിർണായക പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസണിലെ പ്ലേയോഫിൽ പ്രവേശിച്ച് ചെന്നൈ സൂപ്പർ കിങ്സ്. ഡൽഹിയിൽ നടന്ന മത്സരത്തിൽ 77 റൺസിനായിരുന്നു സി എസ് കെയുടെ വിജയം. വിജയത്തോടെ ക്വാളിഫയറും ഏറെക്കുറെ ചെന്നൈ ഉറപ്പിച്ചു.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 224 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 146 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. 58 പന്തിൽ 7 ഫോറും 5 സിക്സും ഉൾപ്പടെ 86 റൺസ് നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണർ മാത്രമാണ് ഡൽഹി ക്യാപിറ്റൽസിന് വേണ്ടി തിളങ്ങിയത്.

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ദീപക് ചഹാർ നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടികൊണ്ട് തകർപ്പൻ പ്രകടനം പുറത്തെടുത്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 52 പന്തിൽ 11 ഫോറും 3 സിക്സും ഉൾപ്പെടെ 87 റൺസ് നേടിയ ഡെവൻ കോൺവെ, 50 പന്തിൽ 3 ഫോറും 7 സിക്സും ഉൾപ്പടെ 79 റൺസ് നേടിയ റിതുരാജ് ഗയ്ക്ക്വാദ് എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ കുറിച്ചത്. 9 പന്തിൽ 22 റൺസ് നേടിയ ശിവം ദുബെ, 7 പന്തിൽ 20 റൺസ് നേടിയ രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനവും ചെന്നൈയ്‌ക്ക് മുതൽകൂട്ടായി.