Skip to content

സ്റ്റിർലിങ് തകർത്തടിച്ചു. ബംഗ്ലാദേശിനെതിരെ അയർലൻഡിന് വിജയം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ അയർലൻഡിന് 7 വിക്കറ്റിൻ്റെ വിജയം. ഈ പര്യടനത്തിലെ അയർലൻഡിൻ്റെ ആദ്യ വിജയമാണിത്. മത്സരത്തിൽ പരാജയപെട്ടുവെങ്കിലും ടി20 പരമ്പര 2-1 ന് ബംഗ്ലാദേശ് സ്വന്തമാക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 19.2 ഓവറിൽ 124 റൺസിൽ ചുരുക്കികെട്ടിയ അയർലൻഡ് 125 റൺസിൻ്റെ വിജയലക്ഷ്യം 14 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 41 പന്തിൽ 10 ഫോറും 4 സിക്സും ഉൾപ്പടെ 77 റൺസ് നേടി തകർത്തടിച്ച ക്യാപ്റ്റൻ പോൾ സ്റ്റിർലിങ്ങാണ് അയർലൻഡിന് വിജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി 42 പന്തിൽ 51 റൺസ് നേടിയ ഷാമിം ഹോസൈൻ മാത്രമാണ് തിളങ്ങിയത്. നാലോവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മാർക്ക് അഡയറാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയെ തകർത്തത്. പോൾ സ്റ്റിർലിങാണ് പ്ലേയർ ഓഫ് ദി മാച്ച്. ടസ്കിൻ അഹമ്മദാണ് പ്ലേയർ ഓഫ് ദി സിരീസ്. ഏപ്രിൽ നാലിനാണ് പരമ്പരയിലെ ഒരേയൊരു ടെസ്റ്റ് മത്സരം നടക്കുന്നത്.