Skip to content

ഫോട്ടോഷൂട്ടിന് രോഹിത് ശർമ്മ എത്തിയില്ല ! കാരണം അന്വേഷിച്ച് ആരാധകർ

ഐ പി എൽ ആവേശപൂരം നാളെ ആരംഭിക്കുകയാണ്. ആവേശപോരാട്ടങ്ങൾക്ക് മുൻപേ പതിവ് പോലെ എല്ലാ ക്യാപ്റ്റന്മാരും ഒരുമിച്ച് ഫോട്ടോഷൂട്ടും ഇന്ന് നടന്നിരുന്നു. എന്നാലതിൽ ഒരു പ്രധാന താരത്തിൻ്റെ അഭാവമുണ്ടായിരുന്നു. മറ്റാരുമല്ല മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെ.

മറ്റെല്ലാ ടീമിനെയും പ്രതിനിധീകരിച്ച് ക്യാപ്റ്റന്മാർ എത്തിയെങ്കിലും മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റൻ എത്തിയില്ലെന്ന് മാത്രമല്ല ടീമിനെ പ്രതിനിധീകരിച്ച് ആരും തന്നെ എത്തിയില്ല. മറുഭാഗത്ത് ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിൻ്റെ അഭാവത്തിൽ സൺറൈസേഴ്സ് ഹൈദരബാദിനെ പ്രതിനിധീകരിച്ച് ഭുവനേശ്വർ കുമാർ ഫോട്ടോഷൂട്ടിനായി എത്തിയിരുന്നു.

രോഹിത് ശർമ്മ ഫോട്ടോഷൂട്ടിനായി എത്താതിരുന്നതിന് പിന്നിലെ കാരണം ഒടുവിൽ വ്യക്തമാക്കിയിരിക്കുകയാണ്. സുഖമില്ലാത്തതിനാലാണ് ക്യാപ്റ്റൻസ് മീറ്റിങിനും ഫോട്ടോഷൂട്ടിനുമായി രോഹിത് ശർമ്മ അഹമ്മദാബാദിലേക്ക് എത്താതിരുന്നതെന്നും എന്നാൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ രോഹിത് ശർമ്മ കളിക്കുമെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു.