ഇത് അവരുടെ വർഷമാണ് !! ‘ ഇക്കുറി സഞ്ജുവും കൂട്ടരും വിജയിക്കും ‘ പ്രവചനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഐ പി എൽ ആവേശപൂരം നാളെ ആരംഭിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ആദ്യ പോരാട്ടം നടക്കുന്നത്. സീസണിന് മുൻപായി നിർണായക പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ.

മുംബൈ ഇന്ത്യൻസോ ചെന്നൈ സൂപ്പർ കിങ്സോ ആർ സീ ബിയോ അല്ല ഇക്കുറി സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിൻ്റെ വർഷമാണെന്നാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ്റെ പ്രവചനം. മേയിൽ സഞ്ജുവും കൂട്ടരുണ്ട് ട്രോഫി പൊക്കുമെന്നും മൈക്കൽ വോൺ പ്രവചിച്ചു.

കഴിഞ്ഞ സീസണിൽ സഞ്ജുവിന് കീഴിൽ ഗംഭീര പ്രകടനമാണ് രാജസ്ഥാൻ റോയൽസ് കാഴ്ച്ചവെച്ചത്. പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത റോയൽസ് പ്രഥമ സീസണിന് ശേഷം ആദ്യമായി ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. പക്ഷേ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിക്കാൻ സഞ്ജുവിനും കൂട്ടർക്കും സാധിച്ചില്ല.

മിനി ലേലത്തിൽ വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡർ, ഓസ്ട്രേലിയൻ സ്പിന്നർ ആഡം സാംപ, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവർ അടക്കമുള്ളവരെ സ്വന്തമാക്കികൊണ്ട് രാജസ്ഥാൻ റോയൽസ് ശക്തിവർധിപ്പിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top