Skip to content

ചരിത്രത്തിൽ ആദ്യം. സൗത്താഫ്രിക്കയിൽ ഇക്കുറി ഐ പി എൽ ടെലികാസ്റ്റില്ല

സൗത്താഫ്രിക്കയിലെ ക്രിക്കറ്റ് ആരാധകർക്ക് ഇക്കുറി ഇന്ത്യൻ പ്രീമിയർ ലീഗ് ടെലിവിഷനിലൂടെ കാണാൻ സാധിക്കില്ല. ഐ പി എൽ ചരിത്രത്തിൽ ഇതാദ്യമായാണ് സൗത്താഫ്രിക്കയിൽ ലീഗ് ടെലികാസ്റ്റ് ചെയ്യപ്പെടാതെ പോകുന്നത്.

അംബാനി സഹഉടമസ്ഥനായ വയാകോം 18 നുമായി കരാറിൽ ഏർപ്പെടാൻ സൗത്താഫ്രിക്കൻ ചാനലായ സൂപ്പർസ്പോർട്ടിനെ സാധിക്കാതെ വന്നതോടെയാണ് ഐ പി എൽ ഇക്കുറി സൗത്താഫ്രിക്കയിൽ ടെലികാസ്റ്റ് ചെയ്യപ്പെടാതെ പോയത്. കഴിഞ്ഞ 15 വർഷമായി സബ് സഹാറൻ ആഫ്രിക്കൻ റൈറ്റ്സ് സൂപ്പർസ്പോർട്ടിനായിരുന്നു. എന്നാൽ കഴിഞ്ഞ മീഡിയ റൈറ്റ്സ് ലേലത്തിൽ വയാകോം ഈ റൈറ്റ്സ് സ്വന്തമാക്കി.

ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ചാനലുകൾ വയാകോമുമായി കരാറിൽ ഏർപ്പെട്ടതിനാൽ ഈ രാജ്യങ്ങളിലെ ആരാധകർക്ക് ടെലിവിഷനിലൂടെ ഐ പി എൽ ആസ്വദിക്കാം. 9 സൗത്താഫ്രിക്കൻ താരങ്ങളാണ് ഇക്കുറി ഐ പി എല്ലിൽ കളിക്കുന്നത്. ഫാഫ് ഡുപ്ലെസിസ്, ഡീകോക്ക്, റബാഡ, ഐയ്‌ഡൻ മാർക്റം, ലുങ്കി എൻകീഡി, ആൻ്റിച്ച് നോർക്കിയ, ഡേവിഡ് മില്ലർ, റിലീ റൂസ്സോ, ട്രിസ്റ്റൻ സ്റ്റബ്സ്, മാർക്കോ യാൻസൻ, ഡുയാൻ യാൻസൻ, ഡോനോവൻ ഫെറെറ, ഡെവാൾഡ് ബ്രെവിസ്, സിസൻഡ മഗാല, പ്രിട്ടോറിയസ് എന്നിവരാണ് ഇക്കുറി ഐ പി എല്ലിൽ കളിക്കുന്ന സൗത്താഫ്രിക്കൻ താരങ്ങൾ.