തൻ്റെ കെ ജി എഫിലേക്ക് ധോണിയുടെ എൻട്രി. പൊട്ടിത്തെറിച്ച് സ്റ്റേഡിയം : വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാറാം സീസൺ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനുമായ ധോണിയുടെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

സീസണിന് മുൻപായി ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സിൻ്റെ പരിശീലനം കാണുവാൻ ആയിരിക്കണക്കിന് ആരാധകരാണ് ഇന്ന് എത്തിയത്. ഇന്ന് വൈകീട്ടാണ് പരിശീലനം കാണുവാൻ ആരാധകർക്ക് അനുവാദം നൽകികൊണ്ട് ചെന്നൈ സൂപ്പർ കിംഗ്സ് പോസ്റ്റ് പങ്കുവെച്ചത്. നിമിഷങ്ങൾക്കകം തന്നെ ആയിരക്കണക്കിന് ആരാധകർ സ്റ്റേഡിയത്തിലെത്തി.

പരിശീലനത്തിനായി ക്യാപ്റ്റൻ ധോണിയിറങ്ങിയപ്പോൾ സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ പൊട്ടിതെറിക്കുകയായിരുന്നു. തൻ്റെ കെ ജി എഫിലേക്കുള്ള ധോണിയുടെ റീഎൻട്രി ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

ചെപ്പോക്കിൽ നടക്കുന്ന ആദ്യ മൂന്ന് മത്സരങ്ങളുടെ മുഴുവൻ ടിക്കറ്റും നിമിഷങ്ങൾക്കകമാണ് വിറ്റഴിഞ്ഞത്. ചെന്നൈ സൂപ്പർ കിങ്സ് കളിക്കുന്ന മറ്റു വേദികളിലെ സ്ഥിതിയും വ്യത്യസ്തമല്ല. മിനിട്ടുകൾ കൊണ്ടാണ് മറ്റു വേദികളിലെയും സി എസ് കെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ വിറ്റഴിഞ്ഞത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഹോം എവേ ഫോർമാറ്റ് തിരിച്ചെത്തുവെന്ന പ്രത്യേകതയും ഇക്കുറി ഐ പി എല്ലിനുണ്ട്.

വീഡിയോ :

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top