Skip to content

അമ്പമ്പോ ഇജ്ജാതി വെടിക്കെട്ട്. വെറും 39 പന്തിൽ സെഞ്ചുറിയുമായി വിൻഡീസ് താരം

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി തകർത്തടിച്ച് വിൻഡീസ് താരം ജോൺസൺ ചാൾസ്. ചാൾസിൻ്റെ സെഞ്ചുറി മികവിൽ പടുകൂറ്റൻ സ്കോർ വെസ്റ്റിൻഡീസ് നേടി.

39 പന്തിൽ നിന്നും സെഞ്ചുറി നേടിയ ചാൾസ് 46 പന്തിൽ 10 ഫോറും 11 സിക്സും ഉൾപ്പടെ 118 റൺസ് നേടിയാണ് പുറത്തായത്. താരത്തിൻ്റെ മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് വെസ്റ്റിൻഡീസ് അടിച്ചുകൂട്ടി. അന്താരാഷ്ട്ര ടി20 യിലെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ചുറിയും ഒരു വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ്റെ വേഗമേറിയ സെഞ്ചുറിയും കൂടിയാണിത്. 47 പന്തിൽ സെഞ്ചുറി നേടിയ ക്രിസ് ഗെയ്ലിൻ്റെ റെക്കോർഡാണ് താരം തകർത്തത്.

27 പന്തിൽ 51 റൺസ് നേടിയ കെയ്ൽ മെയേഴ്സും 19 പന്തിൽ 28 റൺസ് നേടിയ റോവ്മാൻ പോവലും 18 പന്തിൽ നിന്നും 48 റൺസ് നേടിയ റോമാരിയോ ഷെപ്പേർഡും വെസ്റ്റിൻഡീസിനായി തകർത്തടിച്ചു. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ വെസ്റ്റിൻഡീസിൻ്റെ ഏറ്റവും ഉയർന്ന സ്കോറാണിത്.