Skip to content

അവസാന പന്തിൽ ത്രസിപ്പിക്കുന്ന വിജയം. ഇന്ത്യയെ ഫൈനലിലെത്തിച്ച് ന്യൂസിലൻഡ് : വീഡിയോ കാണാം

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയവുമായി ന്യൂസിലൻഡ്. അഞ്ച് ദിനം നീണ്ട മത്സരത്തിലെ അവസാന പന്തിലായിരുന്നു ആവേശവിജയം ന്യൂസിലൻഡ് നേടിയത്. ന്യൂസിലൻഡിൻ്റെ വിജയത്തോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു.

മത്സരത്തിൽ 285 റൺസിൻ്റെ വിജയലക്ഷ്യവുമായാണ് ന്യൂസിലൻഡ് രണ്ടാം ഇന്നിങ്സിൽ ബാറ്റിങിന് ഇറങ്ങിയത്. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി ശ്രീലങ്ക സമ്മർദ്ദത്തിലാക്കിയെങ്കിലും കെയ്ൻ വില്യംസണും ഡാരൽ മിച്ചലും ചേർന്ന് ന്യൂസിലൻഡിനെ മുന്നോട്ട് നയിച്ചു. ഡാരൽ മിച്ചൽ 86 പന്തിൽ 81 റൺസ് നേടി പുറത്തായപ്പോൾ കെയ്ൻ വില്യംസൺ പുറത്താകാതെ 121 റൺസ് നേടി വിജയം ഉറപ്പാക്കി.

മത്സര തടസ്സപെടുത്തിയ അഞ്ചാം ദിനത്തിലെ അവസാന പന്തിലായിരുന്നു ന്യൂസിലൻഡ് ത്രസിപ്പിക്കുന്ന വിജയം കുറിച്ചത്. അവസാന ഓവറിൽ എട്ട് റൺസായിരുന്നു ന്യൂസിലൻഡിന് വേണ്ടിയിരുന്നത്. ആദ്യ അഞ്ച് പന്തുകളിൽ 7 റൺസ് നേടികൊണ്ട് ന്യൂസിലൻഡ് ശ്രീലങ്കയ്‌ക്ക് ഒപ്പമെത്തി. അവസാന പന്ത് ബാറ്റിൽ കൊള്ളിക്കാൻ സാധിച്ചില്ലയെങ്കിലും കെയ്ൻ വില്യംസണും വാഗ്നറും റണ്ണിനായി ഓടുകയും വിക്കറ്റ് കീപ്പർ നൽകിയ പന്തെറിഞ്ഞുകൊണ്ട് ബൗളർ സ്റ്റമ്പ് വീഴ്‌ത്തിയെങ്കിലും അതിന് മുൻപേ വില്യംസൺ നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസിലെത്തിയിരുന്നു.

മത്സരത്തിലെ വിജയത്തോടെ ശ്രീലങ്ക ഫൈനൽ കാണാതെ പുറത്താവുകയും ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. ഓസ്ട്രേലിയയാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.

വീഡിയോ ;