Skip to content

ഓസ്ട്രേലിയക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി

ബോർഡർ ഗവാസ്കർ ട്രോഫിയിലെ അഹമ്മദാബാദ് ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി. 241 പന്തിൽ നിന്നുമാണ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്ലിയുടെ 28 ആം സെഞ്ചുറിയാണിത്. ഇതിന് മുൻപ് മൂന്ന് വർഷങ്ങൾക്ക് മുൻപ് ബംഗ്ലാദേശിനെതിരെയാണ് കോഹ്ലി തൻ്റെ അവസാന ടെസ്റ്റ് സെഞ്ചുറി നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ കോഹ്ലിയുടെ 75 ആം സെഞ്ചുറി കൂടിയാണിത്.

ആദ്യ ഇന്നിങ്സിൽ 35 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ, 128 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 42 റൺസ് നേടിയ ചേതേശ്വർ പുജാര, 28 റൺസ് നേടിയ രവീന്ദ്ര ജഡേജ, 44 റൺസ് നേടിയ കെ എസ് ഭരത് എന്നിവരുടെ വിക്കറ്റുകളാണ് ഇതുവരെ ഇന്ത്യയ്ക്ക് നഷ്ടമായത്.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 480 റൺസ് നേടിയിരുന്നു. 180 റൺസ് നേടിയ ഉസ്മാൻ ഖവാജയും 114 റൺസ് നേടിയ കാമറോൺ ഗ്രീനുമാണ് ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങിയത്. 6 വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യയ്ക്ക് വേണ്ടി മികവ് പുലർത്തിയത്.