Skip to content

തകർത്തടിച്ച് കിങ് കോഹ്ലി. വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ. വിരാട് കോഹ്ലിയുടെയും ശുഭ്മാൻ ഗില്ലിൻ്റെയും മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്.

ആദ്യ ഇന്നിങ്സിൽ 178.5 ഓവറിൽ 571 റൺസ് നേടിയ ഇന്ത്യ 91 റൺസിൻ്റെ നിർണ്ണായക ലീഡും സ്വന്തമാക്കി. പരിക്ക് മൂലം ആദ്യ ഇന്നിങ്സിൽ ശ്രേയസ് അയ്യർക്ക് ബാറ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. 364 പന്തിലി 186 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയെ വമ്പൻ സ്കോറിൽ എത്തിച്ചത്. കോഹ്ലിയുടെ 28 ആം ടെസ്റ്റ് സെഞ്ചുറിയാണിത്.

235 പന്തിൽ 128 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 113 പന്തിൽ 5 ഫോറും 4 സിക്സും ഉൾപ്പടെ 79 റൺസ് നേടിയ അക്ഷർ പട്ടേൽ എന്നിവരാണ് കോഹ്ലിയ്‌ക്ക് പുറമെ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. വിക്കറ്റ് കെ എസ് ഭരത് 44 റൺസും രവീന്ദ്ര ജഡേജ 28 റൺസും ചേതേശ്വർ പുജാര 42 റൺസും ക്യാപ്റ്റൻ രോഹിത് ശർമ്മ 35 റൺസും നേടി പുറത്തായി.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയ്ക്ക് 480 റൺസ് നേടാനാണ് സാധിച്ചത്. 180 റൺസ് നേടിയ ഉസ്മാൻ ഖവാജയും 114 റൺസ് നേടിയ കാമറോൺ ഗ്രീനുമാണ് ഓസ്ട്രേലിയൻ നിരയിൽ മികവ് പുലർത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ 6 വിക്കറ്റുകൾ വീഴ്ത്തി.