Skip to content

തല ഈസ് ബാക്ക്. നെറ്റ്സിൽ കൂറ്റൻ സിക്സറുകളുമായി എം എസ് ധോണി. വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാറാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഐ പി എല്ലിൽ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് കളിക്കളത്തിൽ എം എസ് ധോണിയെ കാണാൻ തന്നെയാണ്. പതിറ്റാണ്ടുകളോളം ക്രിക്കറ്റ് ലോകത്തെ ത്രസിപ്പിച്ച ധോണിയുടെ അവസാന സീസണായിരുക്കുമോ ഇതെന്ന ആശങ്കയും ആരാധകർക്കുണ്ട്.

ഐ പി എൽ ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെ ടീമുകൾ തങ്ങളുടെ തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. അതിൽ മുൻപന്തിയിൽ തന്നെ ചെന്നൈ സൂപ്പർ കിങ്സുണ്ട്. ഇപ്പോഴിതാ ചെപ്പോക്കിൽ നടക്കുന്ന പരിശീലനത്തിൽ കൂറ്റൻ സിക്സറുകൾ പായിക്കുന്ന ധോണിയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. ബൗളർമാർ തലങ്ങും വിലങ്ങും പായിക്കുന്ന കാഴ്ച്ചയാണ് വീഡിയോയിൽ കാണുന്നത്.

ഇക്കുറി ഒരുങ്ങിതന്നെയാണ് ചെന്നൈ സൂപ്പർ കിങ്സ് എത്തുന്നത്. ടീമിൻ്റെ കഴിഞ്ഞ സീസൺ നിരാശപെടുത്തുന്നതായിരുന്നു. എന്നാൽ ലേലത്തിൽ കഴിഞ്ഞ സീസണിലെ കുറവുകൾ ഏറെക്കുറെ നികത്തുവാൻ ടീമിന് സാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ ടീമിലെത്തിച്ചത് തന്നെയാണ് ലേലത്തിൽ ടീം എടുത്ത ഏറ്റവും നിർണായകമായ തീരുമാനം. 2017 സീസണിലെ പോലെ സ്റ്റോക്സ് ഫോമിലെത്തിയാൽ പിന്നെ സി എസ് കെയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല.