Skip to content

ബംഗ്ലാ വീര്യം. ആദ്യ ടി20യിൽ ലോക ചാമ്പ്യന്മാരെ തകർത്ത് ബംഗ്ലാദേശ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് 6 വിക്കറ്റിൻ്റെ തകർപ്പൻ. ബാറ്റിങിലും ബൗളിങിലും ഒരേപോലെ മികവ് പുലർത്തിയാണ് മത്സരത്തിൽ ബംഗ്ലാദേശ് വിജയം കുറിച്ചത്.

മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 157 റൺസിൻ്റെ വിജയലക്ഷ്യം 18 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് മറികടന്നു. 30 പന്തിൽ 51 റൺസ് നേടിയ ഹൊസൈൻ ഷാൻ്റോ, 24 പന്തിൽ പുറത്താകാതെ 34 റൺസ് നേടിയ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ എന്നിവരുടെ മികവിലാണ് ബംഗ്ലാദേശ് വിജയം കുറിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 42 പന്തിൽ 67 റൺസ് നേടിയ ക്യാപ്റ്റൻ ജോസ് ബട്ട്ലറുടെയും 38 റൺസ് നേടിയ ഫിലിപ്പ് സാൾട്ടിൻ്റെയും മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. വമ്പൻ സ്കോറിലേക്ക് കുതിച്ച ഇംഗ്ലണ്ടിനെ അവസാന ഓവറുകളിലാണ് ബംഗ്ലാദേശ് ചുരുക്കികെട്ടിയത്.

മാർച്ച് 12 നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. നേരത്തെ ഏകദിന പരമ്പര 2-1 ന് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.