Skip to content

ടി20 ക്രിക്കറ്റിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് സൗത്താഫ്രിക്ക

സൗത്താഫ്രിക്കയുടെ പുതിയ ടി20 ക്യാപ്റ്റനായി ഐയ്ഡൻ മാർക്രം. ടെമ്പാ ബാവുമയ്ക്ക് പകരക്കാരനായാണ് എയ്ഡൻ മാർക്രത്തെ സൗത്താഫ്രിക്ക ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. ടെസ്റ്റിൽ ക്യാപ്റ്റനായി നിയമിക്കപെട്ടതിന് പുറകെയാണ് ടി20 ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ബാവുമ പിന്മാറിയത്. ഏകദിനത്തിലും ടെസ്റ്റിലും ബാവുമ നയിക്കുമ്പോൾ ടി20 യിൽ ഇനി മാർക്രമായിരിക്കും സൗത്താഫ്രിക്കയെ നയിക്കുക.

2014 അണ്ടർ 19 ലോകകപ്പിൽ സൗത്താഫ്രിക്കയെ ചാമ്പ്യന്മാരാക്കിയ മാർക്രം ഇക്കഴിഞ്ഞ പ്രഥമ SA20 യിൽ ചാമ്പ്യന്മാരായ സൺറൈസേഴ്സ് കേപ് ടൗണിൻ്റെ ക്യാപ്റ്റൻ കൂടിയായിരുന്നു. ഈ ഐ പി എൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ക്യാപ്റ്റൻ കൂടിയാണ് മാർക്രം.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി 31 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള മാർക്രം 38.22 ശരാശരിയിൽ 147.73 ശരാശരിയിൽ 9 ഫിഫ്റ്റി അടക്കം 879 റൺസ് നേടിയിട്ടുണ്ട്. ഈ മാസം അവസാനം നടക്കുന്ന വിൻഡീസിനെതിരായ ടി20 പരമ്പരയാണ് സൗത്താഫ്രിക്കൻ ക്യാപ്റ്റനായുള്ള മാർക്രത്തിൻ്റെ ആദ്യ ദൗത്യം.