Skip to content

നാല് വിക്കറ്റും വീഴ്ത്തി ജഡേജ. നിർണായക ലീഡ് നേടി ഓസ്ട്രേലിയ

ബോർഡർ ഗവാസ്കർ ട്രോഫി ഇൻഡോർ ടെസ്റ്റിൽ നിർണ്ണായക ലീഡ് നേടി ഓസ്ട്രേലിയ. ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ കുറഞ്ഞ സ്കോരിൽട് ഒതുക്കിയ ഓസ്ട്രേലിയ ആദ്യ ദിനം അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടിയിട്ടുണ്ട്.

7 റൺസ് നേടിയ പീറ്റർ ഹാൻഡ്സ്കോംബും നാല് റൺസ് നേടിയ കാമറോൺ ഗ്രീനുമാണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്രീസിലുള്ളത്. 47 റൺസിൻ്റെ ലീഡ് നിലവിൽ ഓസ്ട്രേലിയ സ്വന്തമാക്കിയിട്ടുണ്ട്. 147 പന്തിൽ 60 റൺസ് നേടിയ ഉസ്മാൻ ഖവാജയാണ് ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങിയത്. ലാബുഷെയ്ൻ 31 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 26 റൺസ് നേടി പുറത്തായി.

ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജയാണ് നാല് വിക്കറ്റും നേടിയത്. നേരത്തെ ആദ്യ ഇന്നിങ്സിൽ 109 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. 52 പന്തിൽ 22 റൺസ് നേടിയ കോഹ്ലിയാണ് ഇന്ത്യൻ നിരയിലെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്ക് വേണ്ടി മാത്യൂ കുനെമൻ അഞ്ച് വിക്കറ്റും നേതൻ ലയൺ മൂന്ന് വിക്കറ്റും ടോഡ് മർഫി ഒരു വിക്കറ്റും നേടി.