Skip to content

അഞ്ച് വിക്കറ്റ് വീഴ്ത്തി കുനെമൻ. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 108 റൺസിന് പുറത്ത്

ബോർഡർ ഗവാസ്കർ ട്രോഫി മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 109 റൺസിന് പുറത്ത്. സ്പിന്നർമാർ വാണ ഇന്നിങ്സിൽ ആർക്കും തന്നെ പിടിച്ചുനിൽക്കുവാൻ സാധിച്ചില്ല.

ക്യാപ്റ്റൻ രോഹിത് ശർമ്മ 12 റൺസ് നേടി പുറത്തായപ്പോൾ കെ എൽ രാഹുലിന് പകരക്കാരനായി എത്തിയ ശുഭ്മാൻ ഗിൽ 18 പന്തിൽ 21 റൺസ് നേടി പുറത്തായി. ചേതേശ്വർ പുജാര ഒരു റൺസും രവീന്ദ്ര ജഡേജ നാല് റൺസും ശ്രേയസ് അയ്യർ റൺസൊന്നും നേടാതെയും പുറത്തായപ്പോൾ 52 പന്തിൽ 22 റൺസ് നേടിയ വിരാട് കോഹ്ലിയും 30 പന്തിൽ 17 റൺസ് നേടിയ ശ്രീകർ ഭരതും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്.

കഴിഞ്ഞ മത്സരത്തിൽ രക്ഷകനായ അശ്വിൻ 3 റൺസ് മാത്രം നേടി പുറത്തായപ്പോൾ 13 പന്തിൽ 17 റൺസ് നേടിയ ഉമേഷ് യാദവാണ് ഇന്ത്യൻ സ്കോർ 100 കടത്തിയത്. അക്ഷർ 33 പന്തിൽ 12 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ ഡബിൾ നേടാനുള്ള ശ്രമത്തിനിടെ സിറാജ് റണ്ണൗട്ടായതോടെയാണ് ഇന്ത്യ ഓൾ ഔട്ടായത്.

ഓസ്ട്രേലിയക്ക് വേണ്ടി കുനെമൻ 9 ഓവറിൽ 16 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും നേതൻ ലയൺ മൂന്ന് വിക്കറ്റും ടോഡ് മർഫി ഒരു വിക്കറ്റും നേടി.