Skip to content

പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. സൗത്താഫ്രിക്കൻ താരം ഐയ്ഡൻ മാർക്രത്തെയാണ് സൺറൈസേഴ്സ് തങ്ങളുടെ പുതിയ ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്.

ക്യാപ്റ്റനായിരുന്ന കെയ്ൻ വില്യംസണെ സൺറൈസേഴ്സ് ഹൈദരാബാദ് റിലീസ് ചെയ്തിരുന്നു. ഭുവനേശ്വർ കുമാറായിരുന്നു ടീമിൻ്റെ വൈസ് ക്യാപ്റ്റനെങ്കിലും പുതിയ ക്യാപ്റ്റനായി സൗത്താഫ്രിക്കൻ താരത്തെ ടീം മാനേജ്മെൻ്റ് തിരഞ്ഞെടുക്കുകയായിരുന്നു. വിദേശ ക്യാപ്റ്റന്മാരിൽ വിശ്വാസം നൽകിയ ടീമുകളിൽ ഒന്നാണ് സൺറൈസേഴ്സ്. കുമാർ സംഗക്കാര, ഡേവിഡ് വാർണർ, വില്യംസൻ അടക്കമുളള താരങ്ങൾ ടീമിനെ നയിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു വിദേശ ക്യാപ്റ്റനെ കൂടെ ടീമിൻ്റെ ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുകയാണ് സൺറൈസേഴ്സ്.

SA20 യിൽ സൺറൈസേഴ്സ് കേപ് ടൗണിൻ്റെ ക്യാപ്റ്റൻ കൂടിയായിരുന്നു ഐയ്ഡൻ മാർക്രം. പ്രഥമ സീസണിൽ തന്നെ ടീമിനെ ചാമ്പ്യന്മാരാക്കുവാൻ മാർക്രത്തിന് സാധിച്ചിരുന്നു. സൗത്താഫ്രിക്കയ്ക്ക് വേണ്ടി അണ്ടർ 19 ലോകകപ്പ് കിരീടം നേടികൊടുത്ത ക്യാപ്റ്റൻ കൂടിയാണ് ഐയ്ഡൻ മാർക്രം.

കഴിഞ്ഞ സീസണിൽ ടീമിനായി 14 മത്സരങ്ങളിൽ നിന്നും 47.63 ശരാശരിയിൽ 140 ന് അടുത്ത സ്ട്രൈക്ക് റേറ്റിൽ 381 റൺസ് മാർക്രം നേടിയിരുന്നു.