ഐസിസി ലോകകപ്പ് ക്വാളിഫയറിലേക്ക് യോഗ്യത നേടി ഒമാൻ

ഇന്ത്യയിൽ ഈ വർഷം നടക്കുന്ന ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിലേക്ക് യോഗ്യത നേടി ഒമാൻ. സിംബാബ്‌വെയിൽ നടക്കുന്ന ക്വാളിഫയറിലേക്കാണ് സ്കോട്ലൻഡിലേക്ക് ഒമാൻ ടിക്കറ്റ് ഉറപ്പിച്ചിരിക്കുന്നത്.

ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ലീഗ് 2 പോയിൻറ് ടേബിളിൽ ആദ്യ മൂന്നിൽ ഫിനിഷ് ചെയ്യാനുള്ള പോയിൻ്റ് ലഭിച്ചതോടെയാണ് ക്വാളിഫയറിലേക്കുള്ള യോഗ്യത ഒമാൻ ഉറപ്പിച്ചത്. സിംബാബ്‌വെയിൽ നടക്കുന്ന ക്വാളിഫയറിൽ 10 ടീമുകളായിരിക്കും മാറ്റുരയ്ക്കുക. ഇതിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന രണ്ട് ടീമുകളായിരിക്കും ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് യോഗ്യത നേടുക.

ഏകദിന സൂപ്പർ ലീഗിൽ അവസാന അഞ്ച് സ്ഥാനത്തുള്ള ടീമുകളും വേൾഡ് കപ്പ് ലീഗ് ടൂവിലെ മൂന്ന് ടീമുകളും ഇത് കൂടാതെ ക്വാളിഫയർ പ്ലേയോഫിലെ 2 ടീമുകളുമായിരിക്കും സിംബാബ്വെയിൽ നടക്കുന്ന ക്വാളിഫയറിൽ പോരാടുക. സിംബാബ്‌വെ, നെതർലൻഡ്സ് എന്നീ ടീമുകൾ ക്വാളിഫയർ കളിക്കേണ്ടി വരുമെന്ന് ഉറപ്പായികഴിഞ്ഞു. വെസ്റ്റിൻഡീസ്, സൗത്താഫ്രിക്ക, ശ്രീലങ്ക, അയർലൻഡ് എന്നീ ടീമുകളാണ് ശേഷിക്കുന്ന ഒരേയൊരു ഓട്ടോമാറ്റിക് ക്വാളിഫികേഷന് വേണ്ടി പോരാടികൊണ്ടിരിക്കുന്നത്. ഓട്ടോമാറ്റിക് യോഗ്യത നേടാൻ സാധിക്കാത്ത ടീമുകൾ സിംബാബ്‌വെയിൽ നടക്കുന്ന ക്വാളിഫയറിൽ കളിക്കേണ്ടി വരും.