Skip to content

ഐ പി എൽ കീശ കാലിയാക്കില്ല. പക്ഷേ ഡാറ്റ കാലിയാക്കും

ഐ പി എൽ സൗജന്യമായി ജിയോ സിനിമ നൽകുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ വരവേറ്റത്. ഇതുവരെ ഹോട്ട് സ്റ്റാറിന് സ്വന്തമായിരുന്ന ഡിജിറ്റൽ റൈറ്റ്സ് കഴിഞ്ഞ മീഡിയ ലേലത്തിൽ പൊന്നുംവില കൊടുത്താണ് ജിയോ സിനിമ സ്വന്തമാക്കിയത്. ചരിത്രത്തിൽ ഇതാദ്യമായാണ് ഐ പി എൽ രണ്ട് വ്യത്യസ്ത കമ്പനികൾ സംപ്രേഷണം ചെയ്യുന്നത്.

ഡിജിറ്റൽ റൈറ്റ്സിൽ സ്റ്റാറിനെ കടത്തിവെട്ടിയെങ്കിലും ടെലിവിഷൻ റൈറ്റ്സ് അംബാനിക്ക് വിട്ടുകൊടുക്കാൻ സ്റ്റാർ തയ്യാറായില്ല. ഇതോടെ വ്യത്യസ്ത കമൻ്റേറ്റർമാരെയും വ്യത്യസ്ത ശൈലിയുള്ള പ്രീ മാച്ച് ചർച്ചകളും ക്രിക്കറ്റ് പ്രേമികൾക്ക് ആസ്വദിക്കാൻ കഴിയും. ഓസ്ട്രേലിയയിൽ ഇത്തരത്തിൽ രണ്ട് വ്യത്യസ്ത ചാനലുകൾ ഒരേ മത്സരം സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇത് ആദ്യമാണ്.

സബ്സ്ക്രിബ്ഷൻ ഒന്നും തന്നെ ഇല്ലാതെ ഫ്രീയായി ഐ പി എൽ ജിയോ സിനിമയിൽ കാണാം. എന്നാൽ ഒരു മത്സരം കാണുവാൻ തന്നെ 2 Gb ഡാറ്റ വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ഡബിൾ ഹെഡ്ഡറുകളിൽ നാല് gb ഡാറ്റ ജിയോ സിനിമയിൽ ഐ പി എൽ കാണുവാൻ വേണ്ടിവരും. ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ളവർക്ക് പ്രശ്നമില്ലെങ്കിലും സാധാരണക്കാർക്ക് ഇതല്പം തിരിച്ചടിയാകും.

പക്ഷേ ജിയോ സിനിമ മുന്നോട്ട് വെയ്ക്കുന്ന ഫീച്ചറുകൾ വെച്ചുനോക്കിയാൽ ചിലവാക്കുന്ന ഡാറ്റ നഷ്ടമല്ല. 4k ക്വാളിറ്റിയിലായിരിക്കും ഇക്കുറി ഐ പി എൽ കാണാവുക. വ്യത്യസ്ത ക്യാമറ ആംഗിളുകൾ നമുക്ക് തന്നെ സെലക്ട് ചെയ്ത് കാണുവാൻ സാധിക്കും. മലയാളം അടക്കം 12 ഭാഷകളിൽ ജിയോ സിനിമയിൽ ഐ പി എൽ കാണാം.