Skip to content

വുമൺസ് പ്രീമിയർ ലീഗ്. ടൈറ്റിൽ സ്പോൺസർമാരായി ഇന്ത്യയുടെ ജനപ്രിയ കോർപ്പറേറ്റ്

പ്രഥമ വുമൺസ് പ്രീമിയർ ലീഗിൻ്റെ ടൈറ്റൽ സ്പോൺസർമാരായി ഇന്ത്യയുടെ ജനപ്രിയ കോർപ്പറേറ്റായ ടാറ്റ ഗ്രൂപ്പ്. ഐ പി എല്ലിന് പ്രഥമ Wpl ഉം ടാറ്റ ഗ്രൂപ്പ് സ്പോൺസർ ചെയ്യും. അടുത്ത അഞ്ച് വർഷത്തേക്കാണ് ടാറ്റ സൺസുമായി ബിസിസിഐ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.

ടാറ്റ മോട്ടോഴ്സിൻ്റെയും ടാറ്റയുടെ സാമ്പത്തിക സർവീസുകളുടെയും പ്രോഡക്ടുകളായിരിക്കും വുമൺസ് പ്രീമിയർ ലീഗിൽ ടാറ്റ പ്രയോജനപെടുത്തുക. ഒന്നോ രണ്ടോ ദിവത്തിനുള്ളിൽ കരാർ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ബിസിസിഐയും ടാറ്റ ഗ്രൂപ്പും നടത്തും. കരാർ എത്ര തുകയ്ക്കാണ് ടാറ്റ സ്വന്തമാക്കിയതെന്ന് വ്യക്തമായിട്ടില്ല.

ചൈനീസ് മൊബൈൽ ബ്രാൻഡായ വിവോ പിന്മാറിയതോടെ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് ടാറ്റ സ്വന്തമാക്കിയത്.

പ്രഥമ വുമൺസ് പ്രീമിയർ ലീഗ് അടുത്ത മാസമാണ് ആരംഭിക്കുന്നത്. ലീഗിൻ്റെ താരലേലം നേരത്തെ നടന്നിരുന്നു. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കൂടിയായ സ്മൃതി മന്ദാനയാണ് ലേലത്തിൽ ഏറ്റവും വിലയേറിയ താരമായത്. ലോകത്തിൽ ടീം സ്പോർട്ട്സ് ലീഗുകളിൽ ഒരു വനിതാ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കരാർ കൂടിയാണിത്. വയാകോമാണ് ലീഗിൻ്റെ ടെലിവിഷൻ റൈറ്റ്സും മീഡിയ റൈറ്റ്സും സ്വന്തമാക്കിയത്. 7.09 കോടിയാണ് ഒരു മത്സരത്തിൻ്റെ മീഡിയ റൈറ്റ്സ് വാല്യൂ. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ വുമൺസ് സ്പോർട്ട്സ് ലീഗായി wpl മാറി.