Skip to content

7 വിക്കറ്റുകൾ വീഴ്ത്തി സർ ജഡേജ. ചാരമായി ഓസ്ട്രേലിയ

ഡൽഹി ടെസ്റ്റിൽ ഓസ്ട്രേലിയയെ തകർത്തുതരിപ്പണമാക്കി ഇന്ത്യ. രവീന്ദ്ര ജഡേജയുടെയും രവിചന്ദ്രൻ അശ്വിൻ്റെയും ബൗളിങ് മികവിലാണ് രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറിൽ ഓസ്ട്രേലിയ ചുരുക്കികെട്ടിയത്.

61 ന് 1 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് പിന്നീട് 52 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 95/3 എന്ന നിലയിൽ നിന്നാണ് പിന്നീട് ഓസ്ട്രേലിയ നിലംപരിശായത്. വെറും 18 റൺസ് എടുക്കുന്നതിനിടെയാണ് അവസാന 7 വിക്കറ്റും ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

ഏഴ് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഓസ്ട്രേലിയൻ ബാറ്റിങ് നിരയെ തകർത്തത്. 12.1 ഓവറിൽ 42 റൺസ് വഴങ്ങിയായിരുന്നു 7 വിക്കറ്റ് ജഡേജ വീഴ്ത്തിയത്. 6 റൺസ് മാത്രം വഴങ്ങിയായിരുന്നു അവസാന 6 വിക്കറ്റ് ജഡേജ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ജഡേജയുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കൂടിയാണിത്. ജഡേജയ്‌ക്കൊപ്പം രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, മാറ്റ് റെൻഷോ എന്നിവരെയാണ് അശ്വിൻ പുറത്താക്കിയത്.

43 റൺസ് നേടിയ ട്രാവിസ് ഹെഡും 35 റൺസ് നേടിയ മാർനസ് ലാബുഷെയ്നും മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ രണ്ടക്കം കടന്നത്.