Skip to content

വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇംഗ്ലണ്ടിൻ്റെ തീരുമാനം. ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്തത് വെറും 58 ഓവർ മാത്രം

വീണ്ടും തൻ്റെ ധീരമായ തീരുമാനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ആദ്യ ഇന്നിങ്സിൽ വെറും 58 ഓവറുകൾ മാത്രം ബാറ്റ് ചെയ്തുകൊണ്ട് ഡിക്ലയർ ചെയ്യാനുള്ള സ്റ്റോക്സിൻ്റെ തീരുമാനം ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാ വിഷയമായിരിക്കുകയാണ്.

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ദിനത്തിൽ 58.2 ഓവറിൽ 325 ന് 9 നിലയിൽ ബാറ്റ് ചെയ്യവെയാണ് ഡിക്ലയർ ചെയ്യാനുള്ള തീരുമാനം ബെൻ സ്റ്റോക്സ് എടുത്തത്. മറ്റു ക്യാപ്റ്റന്മാർ കഴിയാവുന്നത്ര റൺസ് കണ്ടെത്താൻ ശ്രമിക്കുന്നിടത്താണ് ഈ ധീരമായ തീരുമാനം ബെൻ സ്റ്റോക്സ് എടുത്തത്.

81 പന്തിൽ 89 റൺസ് നേടിയ ഹാരി ബ്രൂക്കും 68 പന്തിൽ 84 റൺസ് നേടിയ ബെൻ ഡക്കറ്റുമാണ് ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ഒല്ലി പോപ്പ് 65 പന്തിൽ 44 റൺസ് നേടിയപ്പോൾ ജോ റൂട്ട് 14 റൺസും ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 19 റൺസും നേടി പുറത്തായി.

ന്യൂസിലൻഡിന് വേണ്ടി നെയിൽ വാഗ്നർ നാല് വിക്കറ്റും ക്യാപ്റ്റൻ ടിം സൗത്തീ, സ്കോട്ട് കുഗെലൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.