Skip to content

ഇത് ക്രിക്കറ്റിന് നല്ലതല്ല ഐസിസി ഇടപെടണം. ഇന്ത്യയ്ക്കെതിരെ മുൻ ഓസ്ട്രേലിയൻ താരം

നാഗ്പൂർ പിച്ചിൽ പരിശീലനം നടത്തുവാനുള്ള ഓസ്ട്രേലിയക്ക് അവസരം നൽകാതിരുന്നതിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച് ബിസിസിഐ. മത്സരം മൂന്ന് ദിനം കൊണ്ട് അവസാനിച്ചതിന് പുറകെ നാഗ്പൂരിൽ ബാക്കിയുള്ള രണ്ട് ദിനം പരിശീലനം നടത്താൻ അനുവദിക്കണമെന്ന് ഓസ്ട്രേലിയ ബിസിസിഐയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെ ഗ്രൗണ്ട് സ്റ്റാഫുകൾ ഗ്രൗണ്ട് നനച്ചിതിനെ തുടർന്ന് ഓസ്ട്രേലിയക്ക് പരിശീലനം നടത്തുവാൻ സാധിച്ചില്ല.

ഇതിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ഇയാൻ ഹീലി. ഇന്ത്യയുടെ ഈ പ്രവൃത്തി ഒരിക്കലും ക്രിക്കറ്റിന് നല്ലതല്ലെന്നും ഐസിസി ഇക്കാര്യത്തിൽ ഉടനെ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

” ഇത് ദയനീയമാണ്. നാഗ്പൂർ വിക്കറ്റിൽ പരിശീലനം നടത്തുവാനുള്ള ഞങ്ങളുടെ പദ്ധതികൾ നശിപ്പിച്ചത് ലജ്ജാകരമാണ്. അത് ക്രിക്കറ്റിന് ഒരിക്കലും നല്ലതല്ല. ഇതിൽ ഐസിസി ഇടപെടേണ്ടതുണ്ട്. പരിശീലനത്തിന് അഭ്യർത്ഥിച്ചപ്പോൾ അപ്രതീക്ഷിതമായി വെളളം നനച്ചത് ഞെട്ടിപ്പിക്കുന്ന പ്രവൃത്തിയാണ്. ” ഇയാൻ ഹീലി പറഞ്ഞു.

ഫെബ്രുവരി 17 നാണ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം നടക്കുന്നത്. അതിനിടെ മൂന്നാം ടെസ്റ്റ് മത്സരം ധർമ്മശാലയിൽ നിന്നും ഇൻഡോറിലേക്ക് മാറ്റി.