സ്മൃതി മന്ദാനയെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ലേലത്തിന് ആവേശകരമായ തുടക്കം

വുമൺസ് പ്രീമിയർ ലീഗ് ലേലത്തിന് ആവേശകരമായ തുടക്കം. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയെ 3.40 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. മുംബൈ ഇന്ത്യൻസുമായുള്ള വാശിയേറിയ ലേലം വിളിയ്ക്കൊടുവിലാണ് സ്മൃതി മന്ദാനയെ ആർ സീ ബി സ്വന്തമാക്കിയത്.

ഇതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ മുംബൈ ഇന്ത്യൻസ് 1.80 കോടിയ്ക്ക് സ്വന്തമാക്കി. ന്യൂസിലൻഡ് ഓൾ റൗണ്ടർ സോഫി ഡിവൈനെയും ഓസ്ട്രേലിയൻ ഓൾ റൗണ്ടർ എലിസ് പെറിയെയും ആർ സീ ബി സ്വന്തമാക്കിയപ്പോൾ മറ്റൊരു ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ആഷ് ഗാർഡ്നറെ 3.20 കോടിയ്ക്ക് ഗുജറാത്ത് ജയൻ്റ്സും സ്വന്തമാക്കി.

12 കോടിയാണ് ലേലത്തിൽ ഒരു ടീമിൻ്റെ പേഴ്സ് വാല്യൂ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ്, യു പി വാരിയേഴ്സ്, ഗുജറാത്ത് ജയൻ്റ്സ് എന്നീ ടീമുകളാണ് പ്രഥമ വുമൺസ് പ്രീമിയർ ലീഗിൽ മാറ്റുരക്കുന്നത്.