Skip to content

മുൻപിൽ സാക്ഷാൽ ബ്രാഡ്മാൻ മാത്രം. ഹിറ്റ്മാൻ ഇന്ത്യയിൽ പുലിയല്ല പുപ്പുലിയാണ്

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ രോഹിത് ശർമ്മ മാത്രമായിരുന്നു മുൻനിരയിൽ ഇന്ത്യയ്ക്ക് വേണ്ടി നിലയുറപ്പിച്ചത്. ഈ തകർപ്പൻ തകർപ്പൻ സെഞ്ചുറിയോടെ ഹോമിലെ തൻ്റെ റെക്കോർഡ് വീണ്ടും ശക്തിപെടുത്തിയിരിക്കുകയാണ് രോഹിത് ശർമ്മ.

ഈ മത്സരത്തിലെ പ്രകടനം അടക്കം ഹോമിൽ 31 ഇന്നിങ്സിൽ നിന്നും 75.2 ശരാശരിയിൽ 1880 റൺസ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്. ടെസ്റ്റിൽ ഹോമിൽ 30 ഇന്നിങ്സ് കളിച്ചവർ ഏറ്റവും ഉയർന്ന ശരാശരിയുള്ള രണ്ടാമത്തെ ബാറ്റ്സ്മാനാണ് രോഹിത് ശർമ്മ.

ഓസ്ട്രേലിയയിൽ കളിച്ച 50 ഇന്നിങ്സിൽ 98.22 ശരാശരിയിൽ 4322 റൺസ് നേടിയ സാക്ഷാൽ ഡോൺ ബ്രാഡ്മാനാണ് ഈ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്ക് മുൻപിലുള്ളത്. 37 ഇന്നിങ്സിൽ നിന്നും 70.5 ശരാശരിയിൽ 2397 റൺസ് നേടിയ മാർനസ് ലാബുഷെയ്നാണ് ഈ നേട്ടത്തിൽ ബ്രാഡ്മാൻ, രോഹിത് ശർമ്മ എന്നിവർക്ക് പിന്നിൽ മൂന്നാം സ്ഥാനത്തുള്ളത്.

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ ഒമ്പതാം സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ 43 ആമ് സെഞ്ചുറിയുമാണ് മത്സരത്തിൽ രോഹിത് ശർമ്മ നേടിയത്.