Skip to content

വൈഡ് പോകേണ്ട പന്തിൽ പുറത്തായി വിരാട് കോഹ്ലി : വീഡിയോ

ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ നിരാശാജനകമായ രീതിയിൽ പുറത്തായി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. വമ്പൻ ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ ബാറ്റ് ചെയ്യവെയായിരുന്നു വിരാട് കോഹ്ലിയുടെ ഈ പുറത്താകൽ.

ലഞ്ചിന് ശേഷമുള്ള ആദ്യ പന്തിൽ അരങ്ങേറ്റക്കാരൻ ടോഡ് മർഫിയാണ് വിരാട് കോഹ്ലി വിക്കറ്റ് വീഴ്ത്തിയത്. ഈ ഇന്നിങ്സിൽ മർഫി എറിഞ്ഞ ഏറ്റവും മോശം പന്ത് ഒരുപക്ഷേ ഇതായിരിക്കും. ലെഗ് സൈഡിലേക്ക് ഒഴിഞ്ഞുപോയ പന്തിൽ കോഹ്ലി ഗ്ലാൻസ് ചെയ്ത് റൺസ് നേടുവാൻ ശ്രമിക്കുകയും പ്രതീക്ഷിച്ച പോലെ ബൗൺസ് ചെയ്യാതിരുന്ന പന്ത് ബാറ്റിൽ എഡ്ജ് ചെയ്യുകയും വിക്കറ്റ് കീപ്പർ അലക്സ് കാരി കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു.

56 പന്തിൽ 12 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. കോഹ്ലിയ്ക്ക് പുറമെ 14 പന്തിൽ 7 റൺസ് നേടിയ പുജാര, 62 പന്തിൽ 23 റൺസ് നേടിയ രവിചന്ദ്രൻ അശ്വിൻ, 71 പന്തിൽ 20 റൺസ് നേടിയ കെ എൽ രാഹുൽ, 8 റൺസ് നേടിയ സൂര്യകുമാർ യാദv എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

വീഡിയോ :