Skip to content

സ്മിത്തിൻ്റെ തോളിൽ കയ്യിട്ട് വിരാട് കോഹ്ലി. ആരാധകർക്കിടയിൽ വൈറലായി വീഡിയോ

ആരാധകർ കാത്തിരുന്ന ബോർഡർ ഗവാസ്കർ ട്രോഫിയ്ക്ക് നാഗ്പൂരിൽ ആവേശകരമായ തുടക്കമായിരിക്കുകയാണ്. ആവേശകരമായ ക്രിക്കറ്റ് പോരാട്ടത്തിനൊപ്പം മനോഹരമായ നിമിഷങ്ങൾക്കും ആദ്യ ദിനം സാക്ഷ്യം വഹിച്ചു. അതിലൊന്നായിരുന്നു സ്മിത്തും വിരാട് കോഹ്ലിയും തമ്മിലുള്ള സൗഹൃദ നിമിഷം.

ഓസ്ട്രേലിയയുടെ കഴിഞ്ഞ പര്യടനത്തിൽ ഇരുവരും തമ്മിൽ ഓൺ ഫീൽഡിലും ഓഫ് ഫീൽഡിലും വാക്ക് പോരാട്ടം നടന്നിരുന്നു. അതിന് മുൻപും ഇരുവരും തമ്മിൽ പരസ്പരം സ്ലെഡ്ജിങും നടന്നിരുന്നു. പിന്നീട് 2019 ലോകകപ്പിനിടെ സ്മിത്തിനെ കൂകിവിളിച്ച ഇന്ത്യൻ ആരാധകരെ വിരാട് കോഹ്ലി ശകാരിക്കുകയും സ്മിത്തിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ നാഗ്പൂർ ടെസ്റ്റിനിടെ സ്മിത്തിൻ്റെ തോളിൽ കയ്യിട്ടുകൊണ്ട് കോഹ്ലി സൗഹൃദ സംഭാഷണം നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മത്സരത്തിലേക്ക് വരുമ്പോൾ ഏവരും പ്രതീക്ഷിച്ച പോലെ സ്മിത്തും മാർനസ് ലാബുഷെയ്നും ചേർന്നാണ് ഓസ്ട്രേലിയയുടെ ബാറ്റിങ് നിരയെ നയിച്ചത്. ഇരുവരും ക്രീസിൽ നിലയുറപ്പിച്ചുവെങ്കിലും തകർപ്പൻ ബൗളിങിലൂടെ ഇരുവരെയും പുറത്താക്കിയ രവീന്ദ്ര ജഡേജയാണ് ആദ്യ ദിനത്തിൽ ഇന്ത്യയ്ക്ക് മേധാവിത്വം സമ്മാനിച്ചത്. ലാബുഷെയ്ൻ 49 റൺസ് നേടി പുറത്തായപ്പോൾ സ്മിത്ത് 37 റൺസ് നേടി പുറത്തായി.

വീഡിയോ :