Skip to content

ഇന്ത്യ ബോൾ ടാമ്പറിങ് നടത്തി. ജഡേജയ്ക്കും സിറാജിനുമെതിരെ ആരോപണം : വീഡിയോ

ബോർഡർ ഗവാസ്‌കർ ട്രോഫിയ്ക്ക് നാഗ്പൂരിൽ ആവേശകരമായ തുടക്കമായിരിക്കുകയാണ്. ജഡേജയും രോഹിത് ശർമ്മയും മികവ് പുലർത്തിയതോടെ ആദ്യ ദിനത്ത്തിൽ ഇന്ത്യ മേധാവിത്വം പുലർത്തുകയും ചെയ്തു. ഇതിനിടെ ഇന്ത്യയ്ക്കെതിരെ ബോൾ ടാമ്പറിങ് ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ.

ജഡേജയ്ക്കും മൊഹമ്മദ് സിറാജിനും നേരെയാണ് പന്ത് ചുരണ്ടിയെന്ന ആരോപണം ഉന്നയിക്കപെട്ടിരിക്കുന്നത്. ഇതിൻ്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.

മത്സരത്തിനിടെ സഹതാരമായ മൊഹമ്മദ് സിറാജിൻ്റെ കയ്യിൽ നിന്നും ജഡേജ എന്തോ എടുക്കുകയും പിന്നീട് പന്തെറിയും മുൻപ് ക്യാപ്റ്റൻ രോഹിത് ശർമ്മയോട് സംസാരിക്കുന്നതിനിടെ പന്തിൽ വിരലുകൊണ്ട് ഉരസുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്.

ആദ്യ ഇന്നിങ്സിൽ തകർപ്പൻ പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ താരം 22 ഓവറിൽ 47 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ 177 റൺസ് നേടുവാൻ മാത്രമാണ് ഓസ്ട്രേലിയക്ക് സാധിച്ചത്. ജഡേജയ്ക്കൊപ്പം മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിനും ഇന്ത്യയ്ക്കായി മികവ് പുലർത്തി.

വീഡിയോ :