Skip to content

ഇത് നമ്മുടെ നാടാണ്. അത്തരം പിച്ചുകൾ മാത്രം ഒരുക്കിയാൽ മതി. നിർദ്ദേശവുമായി രവി ശാസ്ത്രി

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ ഏത് തരത്തിലുളള പിച്ചുകൾ ഒരുക്കണമെന്ന് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ആവേശകരമായ പരമ്പര ആരംഭിക്കാൻ ഇനി രണ്ട് ദിനം മാത്രമാണ് ശേഷിക്കുന്നത്. അതിനിടെയാണ് ഏത് തരത്തിലുള്ള പിച്ച് വേണമെന്ന് രവി ശാസ്ത്രി തുറന്നുപറഞ്ഞത്.

ആദ്യ ദിനം മുതൽ പന്ത് ടേൺ ചെയ്യുന്ന പിച്ചുകൾ ഒരുക്കണമെന്നും ഓസ്ട്രേലിയൻ പര്യടനത്തിൽ പിച്ചിനെ കുറിച്ച് ഞങ്ങൾ പരാതിയൊന്നും പറഞ്ഞില്ലയെന്നും ആ സാഹചര്യത്തിലും ഓസ്ട്രേലിയയെ തോൽപ്പിക്കാൻ തങ്ങൾക്ക് സാധിച്ചുവെന്നും രവി ശാസ്ത്രി പറഞ്ഞു.

” തോൽക്കുന്നുവെങ്കിൽ തോൽക്കട്ടെ, ആദ്യ ദിനം മുതൽ പന്ത് ടേൺ ചെയ്ത് കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. ആദ്യ ദിനം മുതല് ബൗളർമാർക്ക് പിച്ച് അനുകൂലമായിരിക്കും. അതാണ് നമ്മുടെ ശക്തി. നമ്മൾ സ്വന്തം നാട്ടിലാണ് കളിക്കുന്നത്. അതിൻ്റർ ആനുകൂല്യം നമ്മൾ പ്രയോജനപെടുത്തണം. ” രവി ശാസ്ത്രി പറഞ്ഞു.

ഓസ്ട്രേലിയും ഇന്ത്യയും തമ്മിലുളള പോരാട്ടം ഗ്രൗണ്ടിന് അകത്തും പുറത്തും ആവേശകരമായിരിക്കുമെന്നും ഓസ്ട്രേലിയക്കെതിരെ എല്ലായ്പ്പോഴും മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള ടീം ഇന്ത്യയാണെന്നും അതുകൊണ്ടാണ് ഈ പരമ്പര കാണുവാൻ ഏവരും കാത്തിരിക്കുന്നതെന്നും രവി ശാസ്ത്രി പറഞ്ഞു.