Skip to content

ഇതാര് അശ്വിനോ ? ഓസ്ട്രേലിയയുടെ നെറ്റ് ബൗളറുടെ ബൗളിങ് കണ്ട് ഞെട്ടി ആരാധകർ : വീഡിയോ

ഓസ്ട്രേലിയൻ ടീമിൻ്റെ പുതിയ നെറ്റ് ബൗളറുടെ ബൗളിങ് കണ്ടുഞെട്ടി ഇന്ത്യൻ ആരാധകർ. ഇന്ത്യയുടെ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ്റെ ബൗളിങിന് സമാനമായിരുന്നു മഹേഷ് പിതിയ എന്ന യുവ താരത്തിൻ്റെ ബൗളിങ് ആക്ഷൻ. ഇതേ ഉദ്ദേശ്യത്തോടെ തന്നെയാണ് തങ്ങളുടെ പരിശീലന ക്യാമ്പിലേക്ക് ഈ യുവതാരത്തെ ഓസ്ട്രേലിയ ക്ഷണിച്ചത്.

അശ്വിനെ റോൾ മോഡലായി കാണുന്ന ഈ താരത്തിൻ്റെ ബൗളിങ് ആക്ഷനും ശൈലിയുമെല്ലാം അശ്വിൻ്റേതിന് സമാനമാണ്. ടെസ്റ്റ് പരമ്പരയിൽ അശ്വിൻ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ വേണ്ടിയാണ് താരത്തെ ഓസ്ട്രേലിയ പരിശീലനത്തിനായി കൂടെ കൂട്ടിയത്.

ജഡേജയ്ക്കും അക്ഷർ പട്ടേലിനുമൊപ്പം രവിചന്ദ്രൻ അശ്വിനും ഉയർത്തുന്ന വെല്ലുവിളി നേരിടുകയെന്നത് ഓസ്ട്രേലിയയെ സംബന്ധിച്ച് എളുപ്പമാവില്ല. ഓസ്ട്രേലിയക്കെതിരായ 18 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 89 വിക്കറ്റുകൾ രവിചന്ദ്രൻ അശ്വിൻ നേടിയിട്ടുണ്ട്. നിരവധി തവണ സ്റ്റീവ് സ്മിത്ത്, ലാബുഷെയ്ൻ തുടങ്ങിയവരെ അശ്വിൻ പുറത്താക്കിയിട്ടുമുണ്ട്. ഇക്കുറിയും സ്മിത്തിനെ വീഴ്ത്താൻ പുതിയ പദ്ധതിയുമായിട്ടായിരിക്കും അശ്വിൻ്റെ വരവ്.

വീഡിയോ :