റസ്സലിനെതിരെ ഒരോവറിൽ 26 റൺസ് അടിച്ചുകൂട്ടി പൊള്ളാർഡ് : വീഡിയോ

ഇൻ്റർനാഷണൽ ലീഗ് ടി20 യിൽ തകർപ്പൻ പ്രകടനം തുടർന്ന് മൈ എമിറേറ്റ്സ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ്. അബുദാബി നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഒരോവറിൽ രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പടെ 26 റൺസ് അടിച്ചുകൂട്ടി ഞെട്ടിച്ചിരിക്കുകയാണ് പൊള്ളാർഡ്.

വിൻഡീസ് സഹതാരം ആന്ദ്രേ റസ്സലാണ് പൊള്ളാർഡിൻ്റെ ബാറ്റിൻ്റെ ചൂട് ശരിക്കും അറിഞ്ഞത്. മത്സരത്തിലെ പതിനെട്ടാം ഓവറിലായിരുന്നു റസ്സലിനെതിരെ പൊള്ളാർഡ് തകർത്തടിച്ചത്. ആദ്യ രണ്ട് പന്തിൽ ഫോർ നേടിയ പൊള്ളാർഡ് മൂന്നാം പന്തിൽ ഡബിൾ നേടുകയും പിന്നീട് നാലാം പന്തിൽ സിക്സും അഞ്ചാം പന്തിൽ ഫോറും ആറാം പന്തിൽ വീണ്ടും സിക്സർ പറത്തുകയും ചെയ്തു.

മത്സരത്തിൽ 17 പന്തിൽ 4 ഫോറും 3 സിക്സും 43 റൺസ് നേടിയാണ് പൊള്ളാർഡ് പുറത്തായത്. ഈ സീസണിൽ ഇതിനോടകം 7 ഇന്നിങ്സുകളിൽ നിന്നും 73.50 ശരാശരിയിൽ 294 റൺസ് പൊള്ളാർഡ് നേടിയിട്ടുണ്ട്. സീസണിൽ ഹെയ്ൽസ്, റോവ്മാൻ പോവൽ എന്നിവർക്ക് ശേഷം ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ കൂടിയാണ് പൊള്ളാർഡ്.

വീഡിയോ :