Skip to content

കൊൽക്കത്ത ആരാധകർക്ക് ആശ്വസിക്കാം സൂപ്പർതാരം ആദ്യ മത്സരത്തിന് ഉണ്ടാകും

വൻ പ്രതീക്ഷയോടെയാണ് ഐപിഎൽ പതിനൊന്നാം സീസണിൽ കൊൽക്കത്ത ഇറങ്ങുന്നത് . പുതിയ ക്യാപ്റ്റനുമായി അംഗത്തിനിറങ്ങുന്ന കൊൽക്കത്ത ഏറെ പ്രതീക്ഷ വെക്കുന്നത് ഓസ്ട്രേലിയൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ലിന്നിലാണ് . എന്നാൽ ആരാധകരെയും ടീം മാനേജ്‌മെന്റിനെയും ആശങ്കയിലാഴ്ത്തി ന്യൂസിലാൻഡിനതിരായ ടി20 മത്സരത്തിൽ ലിന്നിന് തോളെല്ലിന് പരിക്കേറ്റിരുന്നു .  

പരിക്ക് മൂലം പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും മാറി നിന്ന ക്രിസ് ലിൻ ഇപ്പോൾ ആരാധകർക്ക് സന്തോഷ വാർത്തയുമായി എതിയിരിക്കുകയാണ് . ” താൻ  പരിക്കിൽ നിന്നും മുക്തനായെന്നും ഐപിഎല്ലിലെ ആദ്യ മത്സരം തന്നെ കളിക്കാനാകുമെന്നും Cricket. com.au വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ക്രിസ് ലിൻ പറഞ്ഞു  . 

കഴിഞ്ഞ ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിൽ തകർത്തടിച്ച ക്രിസ് ലിന്നിന് പരിക്ക് മൂലം തുടർന്നുള്ള  മത്സരങ്ങൾ നഷ്ട്ടമായിരുന്നു . ബിഗ് ബാഷ് ലീഗിലും ഓസ്ട്രേലിയൻ ടി20 ടീമിലും തകർപ്പൻ പ്രകടനമാണ് ലിൻ കാഴ്ച്ച വെച്ചത്   ഏപ്രിൽ 8 ന് ബാംഗ്ലൂരിന് എതിരെയാണ് കൊൽക്കത്തയുടെ ആദ്യ മത്സരം .