Skip to content

ധോണി മുതൽ ഷോൺ മാർഷ് വരെ ; ടെസ്റ്റിൽ 300 തികച്ച് മോർക്കൽ

ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകൾ തികച്ച് മോർണേ മോർക്കൽ . ഓസ്ട്രേലിയൻ സ്കോർ 150 ൽ നിൽക്കെ ഷോൺ മാർഷിനെ വീഴ്ത്തിയാണ് ടെസ്റ്റ് ക്രിക്കറ്റിലെ 300 വിക്കറ്റ് എന്ന നാഴികകല്ല് മോർക്കൽ താണ്ടിയത് . ടെസ്റ്റിൽ 300 വിക്കറ്റുകൾ നേടുന്ന അഞ്ചാമത്തെ സൗത്താഫ്രിക്കൻ ബൗളർ ആണ് മോർക്കൽ . 2006 ൽ ഡർബനിൽ ms ധോണിയെ വീഴ്ത്തിയാണ് മോർക്കൽ ടെസ്റ്റിൽ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിടുന്നത് . 

മത്സരത്തിൽ സൗത്താഫ്രിക്ക 311 ന് ഓൾ ഔട്ട് ആയപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ തകർച്ചയുടെ വക്കിലാണ് ചായക്ക് പിരിയുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് മാത്രമാണ് ഓസ്ട്രേലിയക്ക് നേടാനായത് . 77 റൺസ് നേടിയ ബാൻക്രോഫ്റ്റ് മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ തിളങ്ങിയത് . മോർനെ മോർക്കൽ 3 വിക്കറ്റും റബാഡ ഫിലാൻഡർ എന്നിവർ ഓരോ വിക്കറ്റും നേടി .