Skip to content

പുറത്താകാതെ എൽഗാർ സൗത്താഫ്രിക്കക്ക് ഭേദപ്പെട്ട സ്കോർ

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സൗത്താഫ്രിക്ക 311 ന് പുറത്ത് . 141 റൺസ് നേടി പുറത്താകാതെ നിന്ന ഓപ്പണിങ് ബാറ്റ്സ്മാൻ എൽഗാർ ആണ് സൗത്താഫ്രിക്കൻ സ്കോർ 300 കടത്തിയത് . 

രണ്ടാം ദിനം 266 ന് 8 എന്ന നിലയിൽ മത്സരം പുനരാരംഭിച്ച സൗത്താഫ്രിക്കക്ക് 45 റൺസ് കൂട്ടിച്ചേർക്കാനെ സാധിച്ചുള്ളൂ . ഒന്നാം ദിനം ഒരു ഘട്ടത്തിൽ 220 -2 എന്ന ശക്തമായ നിലയിലായിരുന്ന സൗത്താഫ്രിക്കയെ തകർത്തത് നാല് വിക്കറ്റ്  നേടിയ കമ്മിൻസ് ആയിരുന്നു . ഹെസൽവുഡ് ലിയോൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്റ്റാർക് , മിച്ചൽ മാർഷ് എന്നിവർ ഓരോ വിക്കറ്റ്  വീതവും നേടി . 

പരമ്പരയിൽ ഓരോ മത്സരം വീതം വിജയിച്ച് ഓപ്പത്തിനൊപ്പമാണ് ഇരു ടീമുകളും .