Skip to content

കൈത്തണ്ട ഒടിഞ്ഞു !! ഇടംകയ്യനായി ഒറ്റ കൈ കൊണ്ട് ബാറ്റ് ചെയ്ത് വിഹാരി

തൻ്റെ അസാമാന്യ മനോവീര്യത്തിലൂടെ വീണ്ടും ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കി ഇന്ത്യൻ താരം ഹനുമാ വിഹാരി. രഞ്ജി ട്രോഫി മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ തൻ്റെ വലതുകൈതണ്ട ഒടിഞ്ഞ ശേഷവും ടീമിനായി ഇടംകയ്യനായി ഒറ്റകൈകൊണ്ട് ബാറ്റ് ചെയ്തിരിക്കുകയാണ് ഹനുമാ വിഹാരി.

മധ്യപ്രദേശും ആന്ധ്രപ്രദേശും തമ്മിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ആന്ധ്രയ്ക്ക് വേണ്ടിയായിരുന്നു ഹനുമാ വിഹാരിയുടെ ഹൃദയം കീഴടക്കിയ ഈ പ്രകടനം. ഒന്നാം ദിനത്തിൽ ആവശ് ഖാൻ്റെ പന്ത് കൊണ്ടാണ് താരത്തിന് പരിക്ക് പറ്റിയത്. തുടർന്ന് രണ്ടാം ദിനത്തിൽ ടീമിൻ്റെ ഒമ്പതാം വിക്കറ്റ് വീണശേഷം പരിക്ക് വകവെയ്ക്കാതെ താരം ക്രീസിൽ എത്തുകയും ഒറ്റകൈ കൊണ്ട് ബാറ്റ് വീശുകയും ചെയ്തു.

ഇതിന് മുൻപ് കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിലെ സിഡ്നി ടെസ്റ്റിലും പരിക്ക് പറ്റിയിട്ടും ബാറ്റിങ് തുടർന്ന വിഹാരി മത്സരത്തിൽ സമനില നേടുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.

വീഡിയോ :

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ഭാഗമായിരുന്ന താരത്തിന് ശ്രേയസ് അയ്യർ അടക്കമുള്ളവരുടെ വരവോടെയാണ് ടീമിൽ നിന്നും സ്ഥാനം നഷ്ടമായത്. ഇന്ത്യയ്ക്കായി 16 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള വിഹാരി 33.56 ശരാശരിയിൽ 839 റൺസ് നേടിയിട്ടുണ്ട്.