Skip to content

ബൗളിങ്ങിലും പിടി മുറുക്കി സൗത്താഫ്രിക്ക

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സൗത്താഫ്രിക്ക ശക്തമായ നിലയിൽ . മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന നിലയിലാണ് . 39 റൺസ് നേടിയ മിച്ചൽ മാർഷും 5 റൺസ് നേടിയ പെയ്നും ആണ് ക്രീസിൽ . 

ഒന്നാം ഇന്നിങ്സിൽ 139 റൺസ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയ തകർച്ചയോടെയാണ് രണ്ടമിന്നിങ്‌സ് തുടങ്ങിയത് . 29 റൺസ് എടുത്ത ബാൻക്രോഫ്റ്റും 13 റൺസ് എടുത്ത വാർണറും 11 റൺസ് എടുത്ത സ്മിത്തും ഒരു റൺ മാത്രം നേടി ഷോൺ മാർഷും പുറത്തായപ്പോൾ 75 റൺസ് നേടിയ കവാജയാണ് ഓസ്ട്രേലിയയെ വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത് .

ഒന്നാമിന്നിങ്സിൽ സൗത്താഫ്രിക്ക 382 റൺസ് നേടിയിരുന്നു  .126 റൺസ് നേടി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സ് ആണ് സൗത്താഫ്രിക്കക്ക് മികച്ച സ്കോർ സമ്മാനിച്ചത് . മൂന്നാം ദിനം 263 ന് 7 നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച സൗത്താഫ്രിക്ക 119 റൺസ് കൂട്ടിച്ചേർത്തു . 36 റൺസ് എടുത്ത ഫിലൻഡറും 30 റൺസ് എടുത്ത കേശവ് മഹാരാജം ഡിവില്ലിയേഴ്സിന് മികച്ച പിന്തുണ നൽകി .