Skip to content

വീണ്ടും റബാഡ സൗത്താഫ്രിക്കക്ക് 101 റൺസിന്റെ വിജയ ലക്ഷ്യം

ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 101 റൺസിന്റെ വിജയലക്ഷ്യം . ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 239 റൺസിൽ അവസാനിച്ചു . 6 വിക്കറ്റ് നേടിയ റബാഡയാണ് ഓസ്ട്രേലിയൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത് . 

180 റൺസിന് 5 എന്ന നിലയിൽ ഇന്ന് മത്സരം പുനരാരംഭിച്ച ഓസ്ട്രേലിയക്ക് തുടക്കത്തിലേ 45 റൺസ് എടുത്ത മാർഷിനെ നഷ്ട്ടമായി . തുടർന്ന് ക്രീസിൽ2 എത്തിയവർക്ക് സൗത്താഫ്രിക്കൻ ബൗളിങ് നിരക്കെതിരെ പിടിച്ചു നിൽക്കാൻ സാധിച്ചില്ല . പെയ്ൻ 28 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ ഹേസൽവുഡ് 17 റൺസ് നേടി .കേശവ് മഹാരാജ്  2 ഉം എങ്കിടി 3 ഉം വിക്കറ്റുകൾ നേടി .