Skip to content

ചണ്ഡിമലിന് സസ്‌പെൻഷൻ ; ശ്രീലങ്കയ്ക്ക് പുതിയ ക്യാപ്റ്റൻ

നിദാഹസ് ട്രോഫിയിലെ ശ്രീലങ്കയുടെ അടുത്ത രണ്ട് മത്സരങ്ങൾക്കുള്ള ക്യാപ്റ്റൻ ആയി തിസേര പെരേരയെ നിയമിച്ചു . കുറഞ്ഞ ഓവർ റേറ്റ് മൂലം ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലിന് ഐസിസി രണ്ട് മത്സരത്തിൽ നിന്നും വിലക്കിയതിനെ  തുടർന്നാണ് തീരുമാനം . 

മാർച്ച് 12 ന് ഇന്ത്യക്കെതിരെയും 16 ന് ബംഗ്ലാദേശിന് എതിരെയും ആണ് ശ്രീലങ്കയുടെ ഇനിയുള്ള മത്സരങ്ങൾ . മാച്ച് ഫീയുടെ 60 % പിഴയും ഐസിസി വിധിച്ചിട്ടുണ്ട് . ബംഗ്ലാദേശ് ക്യാപ്റ്റൻ മഹമ്മദുള്ളയ്ക്ക് 20 % പിഴയും ഐസിസി വിധിച്ചിട്ടുണ്ട് . 

പരമ്പരയിൽ ഓരോ മത്സരങ്ങൾ വിജയിച്ച മൂന്ന് ടീമുകളും ഒപ്പത്തിനൊപ്പമാണ് .