Skip to content

രണ്ടാം ടെസ്റ്റിൽ ഡിവില്ലിയേഴ്സ് തേരോട്ടം ; സൗത്താഫ്രിക്കക്ക് മികച്ച ലീഡ്

ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സൗത്താഫ്രിക്കക്ക് 139 റൺസിന്റെ മികച്ച ലീഡ് . ഒന്നാം ഇന്നിങ്സിൽ സൗത്താഫ്രിക്ക 382 റൺസിന് ഓൾ ഔട്ട് ആയി . 126 റൺസ് നേടി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സ് ആണ് സൗത്താഫ്രിക്കക്ക് മികച്ച ലീഡ് സമ്മാനിച്ചത്  . 

മൂന്നാം ദിനം 263 ന് 7 നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച സൗത്താഫ്രിക്ക 119 റൺസ് കൂട്ടിച്ചേർത്തു . 36 റൺസ് എടുത്ത ഫിലൻഡറും 30 റൺസ് എടുത്ത കേശവ് മഹാരാജം ഡിവില്ലിയേഴ്സിന് പിന്തുണ നൽകി . 

ടെസ്റ്റ് കരിയറിലെ 22 ആം സെഞ്ചുറിയാണ് ഡിവില്ലിയേഴ്സ് ഇന്ന് നേടിയത് . ഓസ്‌ട്രേലിയക്കെതിരായ ആറാം ടെസ്റ്റ് സെഞ്ചുറി കൂടിയാണിത് .