Skip to content

ഡിവില്ലിയേഴ്സിന് സെഞ്ചുറി ; സൗത്താഫ്രിക്ക കുതിക്കുന്നു

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഡിവില്ലിയേഴ്സിന് സെഞ്ചുറി . 117 പന്തിൽ നിന്നാണ് ഡിവില്ലിയേഴ്സ് തന്റെ 22 ആം ടെസ്റ്റ് സെഞ്ചുറി നേടിയത് . ഓസ്‌ട്രേലിയക്കെതിരായ ആറാം സെഞ്ചുറി കൂടിയാണിത് . 

മത്സരത്തിൽ സൗത്താഫ്രിക്ക 8 വിക്കറ്റിന് 321 എന്ന നിലയിലാണ് 78 റൺസിന്റെ ലീഡ് സൗത്താഫ്രിക്ക സ്വന്തമാക്കി  . മൂന്നാം ദിനം 263 ന് 7 എന്ന നിലയിലാണ് സൗത്താഫ്രിക്ക മത്സരം പുനരാരംഭിച്ചത് . 36 റൺസ് എടുത്ത ഫിലാൻഡർ ഡിവില്ലിയേഴ്സിന് മികച്ച പിന്തുണ നൽകി . 

നേരത്തെ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 243 റൺസിന് ഓൾ ഔട്ട് ആയിരുന്നു .