Skip to content

റഹിം തിളങ്ങി ; ബംഗ്ലാദേശിന് ആവേശകരമായ വിജയം

നിദാഹസ് ട്രോഫിയിലെ ആദ്യ വിജയം സ്വന്തമാക്കി ബംഗ്ലാദേശ് . റൺസ് ഒഴുകിയ മത്സരത്തിൽ 5 വിക്കറ്റിനാണ്  ശ്രീലങ്കയെ ബംഗ്ലാദേശ് തകർത്താത് . ശ്രീലങ്കയുടെ കൂറ്റൻ വിജയ ലക്ഷ്യം രണ്ട് പന്തുകൾ  ബംഗ്ലാദേശ് മറികടന്നു . 

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 57 റൺസ് നേടിയ കുസാൽ മെൻഡിസിന്റെയും 74 റൺസ് നേടിയ കുസാൽ പെരേരയുടെയും മികവിൽ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എടുത്തു . 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് മിന്നും തുടക്കമാണ് ഓപ്പണർമാരായ തമീം ഇക്ബാലും liton Das ഉം  നൽകിയത്  . തമീം 29 പന്തിൽ 47 ഉം Liton 19 പന്തിൽ 43 ഉം റൺസ് നേടി . തുടർന്നെത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുസ്ഹഫിഖുർ റഹിം തകർത്തടിച്ചതോടെ ബംഗ്ലാദേശ് വിജയത്തിലേക്ക് കുതിച്ചു . 35 പന്തിൽ പുറത്താകാതെ 72 റൺസ് റഹിം നേടി . 11 പന്തിൽ 20 റൺസ് എടുത്ത് ക്യാപ്റ്റൻ മുഹമ്മദുള്ള മികച്ച പിന്തുണ നൽകി . 

ബംഗ്ലാദേശിന്റെ വിജയത്തോടെ സീരീസിൽ ഓരോ ടീമും ഓരോ വിജയവും സമനിലയും നേടി ഒപ്പത്തിനൊപ്പമാണ്  .