Skip to content

അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായ മൂന്നാം വിജയം നേടി ഇന്ത്യ

ഐസിസി പ്രഥമ അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായ മൂന്നാം വിജയം കുറിച്ച് ഇന്ത്യ. സ്കോട്ലൻഡിനെതിരായ മത്സരത്തിൽ 85 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. വിജയത്തോടെ ഇന്ത്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സൂപ്പർ സിക്സിലേക്ക് പ്രവേശിച്ചു.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 152 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ലൻഡിന് 13.1 ഓവറിൽ 66 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഇന്ത്യയ്ക്ക് വേണ്ടി മന്നത് കശ്യപ് നാല് വിക്കറ്റും അർച്ചന ദേവി മൂന്ന് വിക്കറ്റും സോനം യാദവ് രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 51 പന്തിൽ 57 റൺസ് നേടിയ ഗോംഗാദി തൃഷ, 10 പന്തിൽ 31 റൺസ് നേടിയ ശ്വേത തൃഷ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടിയത്.

നേരത്തെ ആദ്യ മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയെ ഏഴ് വിക്കറ്റിനും തൊട്ടടുത്ത മത്സരത്തിൽ യു എ ഇയെ 122 റൺസിനും ഇന്ത്യ പരാജയപെടുത്തിയിരുന്നു.