Skip to content

ഒടുവിൽ അർഹിച്ച അംഗീകാരം, ഇന്ത്യൻ ടീമിൽ ഇടം നേടി പൃഥ്വി ഷാ

ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും തകർപ്പൻ പ്രകടനം തുടരുന്ന പൃഥ്വി ഷായ്ക്ക് ഒടുവിൽ അർഹിച്ച അംഗീകാരം. മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും പലപ്പോഴും അവഗണിക്കപെട്ടുകൊണ്ടിരുന്ന താരത്തെ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഇന്ത്യ ഉൾപെടുത്തി.

ഹാർദിക്ക് പാണ്ഡ്യയാണ് ടി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെന്ന പോലെ രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെ എൽ രാഹുൽ എന്നിവരെ ഇന്ത്യ പരമ്പരയിൽ ഉൾപെടുത്തിയിട്ടില്ല. പരിക്കിനെ തുടർന്ന് സഞ്ജു സാംസണെയും ഇന്ത്യ ടീമിൽ നിന്നും ഒഴിവാക്കി. തൻ്റെ വിവാഹത്തെ തുടർന്ന് ജനുവരി 18 ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലും കെ എൽ രാഹുൽ കളിക്കില്ല. കെ എൽ രാഹുലിന് പകരക്കാരനായി കെ എസ് ഭരതിനെ ഇന്ത്യ ടീമിൽ ഉൾപെടുത്തി. കുടുംബ സംബന്ധമായ കാര്യങ്ങളെ തുടർന്ന് അക്ഷർ പട്ടേലും ഏകദിന പരമ്പരയിൽ കളിക്കില്ല.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുളള ഇന്ത്യൻ ടീം ;

രോഹിത് ശർമ്മ (c), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എസ് ഭരത് (wk), ഹാർദിക് പാണ്ഡ്യ (vc), വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ്. ഷമി, മൊഹമ്മദ്. സിറാജ്, ഉംറാൻ മാലിക്

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ;

ഹാർദിക് പാണ്ഡ്യ (c), സൂര്യകുമാർ യാദവ് (vc), ഇഷാൻ കിഷൻ (wk), ആർ ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ജിതേഷ് ശർമ (wk), വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, വൈ ചാഹൽ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക് , ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാർ