Skip to content

സൂര്യകുമാർ യാദവും ഇഷാൻ കിഷനും ടെസ്റ്റ് ടീമിൽ, ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കായി തകർപ്പൻ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ അതിനിർണ്ണായകമായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ബോർഡർ ഗവാസ്കർ ട്രോഫി സിരീസിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെയാണ് ഇന്ന് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ടി20 ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന സൂര്യകുമാർ യാദവിനെ ഇന്ത്യ ടീമിൽ ഉൾപെടുത്തി.

സൂര്യകുമാർ യാദവിനൊപ്പം വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെയും ഇന്ത്യ ടീമിൽ ഉൾപെടുത്തി. കെ എസ് ഭരതാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയും ഇന്ത്യ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടുവാൻ ഇന്ത്യയ്ക്ക് പരമ്പരയിൽ വിജയം അനിവാര്യമാണ്. നിലവിൽ പോയിൻ്റ് ടേബിളിൽ ഓസ്ട്രേലിയക്ക് പുറകിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. കഴിഞ്ഞ രണ്ട് തവണയും ബോർഡർ ഗവാസ്കർ ട്രോഫി നേടിയത് ഇന്ത്യയായിരുന്നു. രണ്ട് തവണയും ഓസ്ട്രേലിയയിലായിരുന്നു പരമ്പര നടന്നത്.

ഫെബ്രുവരി ഒമ്പതിന് നാഗ്പൂരിലാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഡൽഹി, ധർമ്മശാല, അഹമ്മദാബാദ് എന്നിവയാണ് പരമ്പരയിലെ മറ്റു വേദികൾ.

രോഹിത് ശർമ്മ (c), കെ എൽ രാഹുൽ (vc), ശുഭ്മാൻ ഗിൽ, സി പൂജാര, വി കോഹ്ലി, എസ് അയ്യർ, കെ എസ് ഭരത് (wk), ഇഷാൻ കിഷൻ (wk), ആർ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മൊഹമ്മദ് ഷമി, മൊഹമ്മദ്. സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്, സൂര്യകുമാർ യാദവ്