Skip to content

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിൽ നിരാശ, ബിഗ് ബാഷ് ലീഗിൽ നിന്നും പിന്മാറുമെന്ന് റാഷിദ് ഖാൻ

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്നും പിന്മാറാനുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ. ഓസ്ട്രേലിയയുടെ ടി20 ടൂർണമെൻ്റായ ബിഗ് ബാഷ് ലീഗിൽ താനിനി കളിക്കുകയില്ലെന്ന സൂചനയും റാഷിദ് ഖാൻ നൽകി.

അഫ്ഗാൻ ഭരിക്കുന്ന താലിബാൻ്റെ സ്ത്രീവിരുദ്ധ നയങ്ങളോടുള്ള എതിർപ്പിൻ്റെ ഭാഗമായാണ് ഈ വർഷം മാർച്ചിൽ നടക്കേണ്ടിയിരുന്ന ഏകദിന പരമ്പര ഓസ്ട്രേലിയ ഉപേക്ഷിച്ചത്. ഇതിന് മുൻപ് 2021 ൽ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരവും ഓസ്ട്രേലിയ ഉപേക്ഷിച്ചിരുന്നു. താലിബാൻ ഭരണത്തിലെത്തിയതോടെ അഫ്ഗാനിസ്ഥാൻ്റെ വനിതാ ടീമിനെ പിരിച്ചുവിട്ടിരുന്നു. ടീമിലെ പല താരങ്ങളും മറ്റു രാജ്യങ്ങളിൽ അഭയം തേടുകയും ചെയ്തിരുന്നു. ഇതിനൊപ്പം സ്ത്രീകൾക്ക് വിദ്യാഭ്യാസവും മറ്റും താലിബാൻ നിഷേധിച്ചിരുന്നു.

” മാർച്ചിൽ നടക്കേണ്ടിയിരുന്ന ഏകദിന പരമ്പരയിൽ നിന്നും ഓസ്ട്രേലിയ പിന്മാറിയതിൽ ഞാൻ നിരാശനാണ്. എൻ്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ലോക വേദിയിൽ ഞങ്ങൾ ഒരുപാട് പുരോഗതി കൈവരിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം ഞങ്ങളെ പിന്നോട്ടടിക്കും. ”

” ഞങ്ങൾക്കെതിരെ കളിക്കുന്നത് ഓസ്ട്രേലിയക്ക് അസ്വാരസ്യമാണെങ്കിൽ ബിഗ് ബാഷ് ലീഗിൽ എൻ്റെ സാന്നിധ്യം കൊണ്ട് ആരെയും അസ്വസ്ഥരാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബിഗ് ബാഷ് ലീഗിലെ എൻ്റെ ഭാവിയെ കുറിച്ച് ഞാൻ ചിന്തിക്കും. ” പ്രസ്താവനയിൽ റാഷിദ് ഖാൻ പറഞ്ഞു.