Skip to content

വെള്ളം കൊണ്ടുവരാൻ വൈകിയതിന് സഹതാരത്തെ അസഭ്യം പറഞ്ഞ് ഹർദിക് പാണ്ഡ്യ – വീഡിയോ

വെള്ളം കൊണ്ടുവരാൻ വൈകിയതിന് സഹതാരത്തെ അസഭ്യം പറയുന്ന ഹർദിക് പാണ്ഡ്യയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ഏകദിന മത്സരത്തിനിടെയാണ് സംഭവം. ശ്രീലങ്കൻ ഇന്നിംഗ്‌സിന്റെ 10ആം ഓവറിൽ ആവശ്യപ്പെട്ട വെള്ളം കൊണ്ടുവരാൻ വൈകിയതാണ് ഹർദിക് പാണ്ഡ്യയെ ചൊടിപ്പിച്ചത്.

“കഴിഞ്ഞ ഓവറിൽ നിങ്ങളോട് വെള്ളം ആവശ്യപ്പെട്ടിരുന്നല്ലോ, നിങ്ങൾക്ക് അവിടെ എന്തായിരുന്നു പണി” എന്ന് ഹിന്ദിയിൽ അസഭ്യത്തോടെയായിരുന്നു സംസാരിച്ചത്. ഇത് സ്റ്റമ്പ് മൈക്കിൽ പതിയുകയും ചെയ്തു. പിന്നാലെ കടുത്ത വിമർശനങ്ങളുമായാണ് ആരാധകർ സോഷ്യൽ മീഡിയയിൽ എത്തിയത്.

മത്സരത്തിൽ 216 റൺസ് പിന്തുടർന്ന ഇന്ത്യ 31 ഓവർ പിന്നിട്ടപ്പോൾ 4 വിക്കറ്റ് നഷ്ട്ടത്തിൽ 147 റൺസ് നേടിയിട്ടുണ്ട്. 38 റൺസുമായി കെഎൽ രാഹുലും, 27 റൺസുമായി പാണ്ഡ്യയുമാണ് ക്രീസിൽ. രോഹിത് (17), ഗിൽ (21), കോഹ്ലി (4), അയ്യർ (28) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്.

https://twitter.com/KapilendraDas3/status/1613465689146429449?t=skVcLirGG7d3vkqA1BqsBg&s=19