Skip to content

ആദ്യ ദിനത്തിൽ മേൽകൈ സ്വന്തമാക്കി സൗത്താഫ്രിക്ക

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ദിനത്തിൽ സൗത്താഫ്രിക്കക്ക് മേൽകൈ . ഒന്നാം ദിനത്തിൽ ഓസ്‌ട്രേലിയയെ 243 ന് ഓൾ ഔട്ട് ആക്കിയ സൗത്താഫ്രിക്ക മറുപടി ബാറ്റിങ്ങിൽ 39/1 എന്ന നിലയിലാണ് . 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് മികച്ച തുടക്കമാണ് വാർണറും ബാൻക്രോഫ്റ്റും നൽകിയത് . ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 98 റൺസ് കൂട്ടിച്ചേർത്തു . ബാൻക്രോഫ്റ്റ് 38 ഉം വാർണർ 63 ഉം റൺസ് എടുത്തു . എന്നാൽ തുടർന്നെതിയവർക്ക് തുടക്കം മുതലാക്കാൻ സാധിച്ചില്ല . ഒരു ഘട്ടത്തിൽ 182 ന് എട്ട് എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയയെ 36 റൺസ് എടുത്ത പെയ്ൻ ആണ് 243 റൺസ് എന്ന  ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് . 

സൗത്താഫ്രിക്കക്ക് വേണ്ടി റബാഡ 5 വിക്കറ്റും ഫിലാൻഡർ 3 വിക്കറ്റും എങ്കിടി 2 വിക്കറ്റും നേടി . 

മറുപടി ബാറ്റിങ്ങിൽ സൗത്താഫ്രിക്ക ആദ്യ ദിനം 39/1 എന്ന നിലയിൽ അവസാനിപ്പിച്ചു . 17 റൺസ് നേടിയ റബാഡയും 11 റൺസ് നേടിയ എൽഗറും ആണ് ക്രീസിൽ .