Skip to content

ധോണിയെ മുൻനിര ഗ്രേഡിൽ നിന്നും ഒഴിവാക്കിയതിന്റെ കാരണം ? 

ബി സി സി ഐയുടെ പുതിയ കരാർ വ്യവസ്ഥ പ്രകാരം A ഗ്രേഡിൽ ആണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി . 5 കോടി രൂപയാണ് രണ്ടാം ഗ്രേഡിൽ ഉള്ള ധോണിക്ക് ലഭിക്കുക . Virat Kohli, Bhuvneshwar Kumar, Rohit Sharma, Jasprit Bumrah and Shikhar Dhawan എന്നിവരാണ് A+ ഗ്രേഡിൽ ഉള്ളവർ 7 കോടിയാണ്  A + ഗ്രേഡിൽ ഉള്ളവർക്ക് ലഭിക്കുക . 

ധോണിയെ മുൻനിര ഗ്രേഡിൽ ഒഴിവാക്കിയത്തിന്റെ കാരണം എന്താണെന്ന് നോക്കാം . 

പുതിയ കരാറിൽ A+ ഗ്രേഡിൽ ഉൾപ്പെട്ടിരിക്കുന്ന കളിക്കാർ എല്ലാവരും മൂന്ന് ഫോമാറ്റിലും കളിക്കുന്നരാണ് സ്വഭാവികമായും ഇന്ത്യക്കായി കൂടുതൽ മത്സരങ്ങൾ കളിക്കുന്നതും അവർ തന്നെയാകും . കൂടുതൽ മത്സരങ്ങൾ കളിക്കുന്നവർക്ക് കൂടുതൽ ശമ്പളം നൽകുകയാണ് പുതിയ കരാർ വ്യവസ്ഥയിലൂടെ ബിസിസിഐ . ഇന്ത്യൻ കോച്ച് രവി ശാസ്ത്രി , ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി , ms ധോണി എന്നിവരുടെ നിർദേശ പ്രകാരമാണ് ബിസിസിഐയുടെ ഈ നീക്കം .