Skip to content

റബാഡയ്ക്ക് മുൻപിൽ തകർന്നടിഞ്ഞ് ഓസ്ട്രേലിയ

സൗത്താഫ്രിക്കക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 243 ന് പുറത്ത് . 5 വിക്കറ്റ് നേടിയ റബാഡയാണ് ഓസ്‌ട്രേലിയയെ തകർത്തത് . 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് മികച്ച തുടക്കമാണ് വാർണറും ബാൻക്രോഫ്റ്റും നൽകിയത് . ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 98 റൺസ് കൂട്ടിച്ചേർത്തു . ബാൻക്രോഫ്റ്റ് 38 ഉം വാർണർ 63 ഉം റൺസ് എടുത്തു . എന്നാൽ തുടർന്നെതിയവർക്ക് തുടക്കം മുതലാക്കാൻ സാധിച്ചില്ല . ഒരു ഘട്ടത്തിൽ 182 ന് എട്ട് എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയയെ 36 റൺസ് എടുത്ത പെയ്ൻ ആണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് . ലിയോൺ നേടിയ 17 റൺസും ഹേസൽവുഡ് നേടിയ 10 റൺസും ഓസ്ട്രേലിയക്ക് സഹായകരമായി . 

സൗത്താഫ്രിക്കക്ക് വേണ്ടി റബാഡ 5 വിക്കറ്റും ഫിലാൻഡർ 3 വിക്കറ്റും എങ്കിടി 2 വിക്കറ്റും നേടി .